ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടത് മൂന്ന് ഗോത്രഗ്രാമങ്ങള്‍
മണ്ണാര്‍ക്കാട് : പ്രാക്തന ഗോത്രവര്‍ഗക്കാര്‍ കൃഷിചെയ്യുന്നതും വനത്തില്‍ നിന്നും ശേ ഖരിക്കുന്നതുമായ ചെറുകിടവിഭവങ്ങള്‍ വനംവകുപ്പിന്റെ വനശ്രീ എക്കോഷോപ്പുകളി ലൂടെ വിപണിയിലെത്തിക്കാന്‍ ഒരുക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദുര്‍ബലഗോ ത്രവിഭാഗം വന്‍ധന്‍വികാസ് കേന്ദ്ര പദ്ധതി (പിവിടിജി വിഡിവികെ) വഴിയാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. ഉല്‍പ്പന്നങ്ങളുടെ വിപണനാരംഭം ഈ മാസം അവസാനം പ്രധാന മന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേ ശമനുസരിച്ചാണ് വനംവകുപ്പ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഭാവിയില്‍ വനംവകുപ്പിന്റേതായ ഓണ്‍ലൈന്‍വില്‍പ്പന സങ്കേതം വഴിയും ഇവ വാങ്ങാനാകും. ഉത്പന്നങ്ങളുടെ വിപണമാരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ പരിധിയിലെ കുറുമ്പ ഗോത്രവിഭാഗം.
നിലവില്‍ സംസ്ഥാനത്ത് വയനാടും മണ്ണാര്‍ക്കാടും മാത്രമാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി യില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മണ്ണാര്‍ക്കാട് മേഖലയില്‍ പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ ഗോത്രവിഭാഗമാണ് പിവിടിജി വിഡിവികെയിലെ ഗുണഭോക്താക്കള്‍. ഇവര്‍ക്ക് വനംവകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പഞ്ചക്കാടുകളില്‍ കൃഷിചെയ്തെടുക്കുന്ന റാഗി, ചാമ സമീപവനത്തില്‍ നിന്നും ശേഖരിക്കുന്ന മുളയരി, കുന്തിരിക്കം, തേന്‍ എന്നി വ മൂല്യവര്‍ധിത ഉത്പന്നമാക്കിയാണ് വിപണിയിലെത്തിക്കുക. കലര്‍പ്പില്ലാത്ത തും നൂറ് ശതമാനം പ്രകൃതിദത്തവുമാണ് ഇവയെല്ലാം. മാത്രമല്ല ധാന്യങ്ങള്‍ മികച്ച പോഷ കാഹാരവുമാണ്. പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പ വിഭാഗക്കാര്‍ വനത്തിനകത്താ ണ് താമസിക്കുന്നത്. ഇവരുടെ ഉപജീവനമാര്‍ഗം ഉയര്‍ത്തുകയാണ് സംരഭത്തിലൂടെ ലക്ഷ്യം.
പൂതൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 640 കുറുമ്പ ഗോത്രകുടുംബങ്ങളില്‍ 298എണ്ണം മണ്ണാര്‍ക്കാട് വനംഡിവിഷന്‍ പരിധിയിലും ബാക്കിയുള്ളവ സൈലന്റ്വാലി വനംഡി വിഷന്‍ പരിധിയിലുമാണ് ഉള്‍പ്പെടുന്നത്. കടുകുമണ്ണ, തുടുക്കി, ഗൊട്ടിയാര്‍കണ്ടി, കുറുക്കത്തിക്കല്ല്, ഗലസി, മേലേ തുടുക്കി, മൂലക്കൊമ്പ്, മുരുഗള, എടവാണി ഗോത്രഗ്രാമ ങ്ങള്‍ മണ്ണാര്‍ക്കാടും, താഴെ ആനവായ്, മേലേ ആനവായ്, മേലേ ഭൂതയാര്‍, താഴെ ഭൂതയാ ര്‍, താഴെ തുടുക്കി, തടിക്കുണ്ട് ഗ്രാമങ്ങള്‍ സൈലന്റ്വാലി വനംഡിവിഷന്‍ പരിധിയിലു മാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ കടുകുമണ്ണ പിവിടിജി വിഡിവികെയുടെ മുളയരി, കുന്തിരിക്കം, ഗൊട്ടിയാര്‍കണ്ടി പിവിടിജി വിഡിവികെയുടെ റാഗി, കുറുക്കത്തിക്കല്ല് പിവിടിജി വിഡിവികെയുടെ ചാമ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണനത്തിന് തയാറെടുക്കുന്നത്. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി മുഖാന്തിരം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
പ്രാക്തന ഗോത്രവര്‍ഗ സമൂഹത്തെ കൈപിടിച്ചുയര്‍ത്താനായാണ് കേന്ദ്രസര്‍ക്കാര്‍ വന്‍ ധന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം വനംവകുപ്പ് കുറുമ്പ വിഭാഗക്കാരെ കുറിച്ച് സര്‍വേ നടത്തി വിവരങ്ങള്‍ കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. താമസിക്കുന്ന ഇടങ്ങള്‍, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വനംവകുപ്പ് ശേഖരിച്ച് പ്രപ്പോസല്‍ സമര്‍പ്പിച്ചത്. ഇതു വഴി കുടുംബത്തിലെ ഒരാളെ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൂടാതെ പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കിയിരുന്നു.