പെരിന്തല്‍മണ്ണ : പാലക്കാട് – കോഴിക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണി ഭാഗത്തെ കുഴികളടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തച്ചനാട്ടുകര പഞ്ചാ യത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയി ല്‍ റോഡിലെ ടാറിങ് തകര്‍ന്ന് കുഴികളായിട്ടുണ്ട്. തൊടുകാപ്പ്, അമ്പത്തിമൂന്നാംമൈല്‍, മണലുംപുറം എന്നിവടങ്ങളിലാണ് കുഴികളുള്ളത്. നേരത്തെ അടച്ച കുഴികളാണ് വീണ്ടും പഴയപടിയായത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് അപകടഭീഷണിയുമാകുന്നു. വെള്ളം നിറഞ്ഞ് നില്‍ക്കുമ്പോള്‍ കുഴികള്‍ അറിയാത്ത വാഹനയാത്രക്കാര്‍ അപകട ത്തില്‍ പെടുന്നതും പതിവാണ്. ദേശീയപാത നിര്‍മാണ കമ്പനിക്കാണ് അറ്റകുറ്റപണി ക്കുള്ള ചുമതല. ഗതാഗതതിരക്കുള്ള ദേശീയപാതയില്‍ അപകടഭീഷണിയുയര്‍ത്തുന്ന കുഴികള്‍ എത്രയും വേഗം നികത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. രണ്ട് ദിവസ ത്തിനകം ശാശ്വത പരിഹാരം കാണാമെന്ന എ.ഇ.ഇ ഷമീര്‍ ബാബു നല്‍കിയ ഉറപ്പിന്‍ മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ തെക്കുംമുറി, സെക്രട്ടറി റാഫി കുണ്ടൂര്‍ക്കുന്ന്, ഉനൈസ് ചെത്തല്ലൂര്‍, റഷീദ് മുറിയങ്കണ്ണി, സി.പി സൈതലവി, നൗഫല്‍ പൂവ്വത്താണി, ആഷിഖ് തള്ളച്ചിറ, റിയാസ് കപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.