മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല വിഖായ വിങ്ങിനു കീഴില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.ശാഖ തലങ്ങളില്‍ ബോധവല്‍ക്കരണം, ലഘുലേഖാ വിതരണം, ഹാന്‍ഡ് വാഷ് വിതരണം,ജാഗ്രത നിര്‍ദേശം നല്‍കുന്ന പോസ്റ്റര്‍ പ്രദര്‍ശനം ക്ലസ്റ്റര്‍ തലങ്ങളില്‍ വാട്ടര്‍ കിയോസ്‌കു കള്‍ ഹാന്‍ഡ് വാഷ് എന്നിവ സ്ഥാപിക്കുക മാസ്‌ക്ക് വിതരണം. നിര്‍മാണം മഹല്ലുകള്‍ ക്ലബ്ബുകള്‍ വായനശാല കള്‍ ആരോഗ്യ വകുപ്പ് സര്‍ക്കാര്‍ എന്നിവരോട് സഹകരിച്ച് കൊണ്ട് ബോധവത്കരണം ,ജല സംഭരണി സ്ഥാപിക്കല്‍,എന്നിവയും മേഖല തലത്തില്‍ സുരക്ഷിത മായ രക്ത ദാനം പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാകുക എന്നി പ്രവര്‍ത്തനങള്‍ നടത്തും.ജില്ല യിലെ വിവിധ ഘടകങ്ങളില്‍ നടക്കുന്ന ജാഗ്രതാ പ്രവര്‍ത്തികളുടെ പാലക്കാട് ജില്ല തല ഉദ്ഘാടനം അലനല്ലൂര്‍ ഗവ. ഹോസ്പിറ്റലില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം നിര്‍വ്വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് ഡോ.റാബിയ നേതൃത്വം നല്‍കി.എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡണ്ട് ശമീര്‍ ഫൈസി കോട്ടോപ്പാടം,ജില്ല ജന.സെക്രട്ടറി അസ്‌ക്കറലി കരിമ്പ,ട്രഷറര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്,ഹെല്‍ത്ത് സുപ്രണ്ട് റഷീദ്, സംസാരിച്ചു.ഹെഡ് നഴ്‌സ് സുധ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, എം.കെ,,ബഷീര്‍ സംസം,അലനല്ലൂര്‍ മേഖല പ്രസിഡന്റ് ഒ.എം.ഇസ്ഹാഖ് ഫൈസി, ജനറല്‍ സെക്രട്ടറി റഷീദ് കല്ലടി, ഉബൈദ് ആക്കാടന്‍, വി. ടി.എ.ഖാദര്‍, ഷൗക്കത്ത് തിരുവിഴാം കുന്ന്, അനസ് ദാറാനി, അബ്ദുല്‍ ഹക്കീം ഫൈസി തോട്ടര, ഹസ്സന്‍ ഫൈസി കുളപ്പറമ്പ്, സത്താര്‍ കമാലി, സാലിം അമാനത്ത്, സൈനുദ്ദീന്‍ കെ.കെ, ഫിറോസ് കെ, സഫുവാന്‍. എ.കെ, തുടങ്ങിയവര്‍ സംബന്ധി ച്ചു. വിഖായ ജില്ല സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍,സ്വാഗതവും ചെയര്‍ മാന്‍ ഷൗക്കത്ത് നന്ദിയും പറഞ്ഞു.