അലനല്ലൂര്‍ : കര്‍ക്കിടകമാസത്തോടനുബന്ധിച്ച് വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളി ല്‍ വിദ്യാരംഗം കലാസാഹിത്യവേദി, ആരോഗ്യ ക്ലബ് സംയുക്തമായി പത്തിലപ്രദര്‍ശ നം നടത്തി. വീടുകളില്‍ നിന്നും ശേഖരിച്ച ചേമ്പ്, ചേന, ആനക്കൊടിതൂവ, മത്തന്‍, മുള്ളന്‍ചീര, പയറില, താള്, തകര, കുമ്പളം, തഴുതാമ എന്നീ ഇലകളാണ് പ്രദര്‍ശിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അലി മഠത്തൊടി അധ്യക്ഷനായി. അലനല്ലൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.മിഷ്‌കാ ത്ത് മുഖ്യാഥിയായി. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ്, പ്രധാന അധ്യാപിക കെ.എം ഷാഹിന സലിം, പി.ടി.എ. വൈസ് പ്രസിഡന്റ് വി.ശിഹാബ്, അംഗങ്ങളായ പി.പി ഉമ്മര്‍, പി.നിഷാദ്, എം. മുസ്തഫ, വി.പി സജ്‌ല, ടി.സുബൈദ, എം.ആരിഫ, കെ.പി സൈഫുന്നി സ, പി.ഫര്‍ഷാന, എസ്.എം.സി. അംഗം നാസര്‍ കാപ്പുങ്ങല്‍, അധ്യാപകരായ കെ.എ മിന്നത്ത്, എം.പി മിനിഷ, എന്‍.ശബാന ഷിബില, കെ.പി ഫായിക്ക് റോഷന്‍, സി.മുഹ മ്മദാലി, പി.നബീല്‍ഷാ, എ.ദിലൂഹനാന്‍, ബേബി സെല്‍വ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!