അഗളി : ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്ന് കക്കുപ്പടി ജി.എല്‍.പി. സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.ആധുനിക രീതിയിലുള്ള വോട്ടിംങ് സമ്പ്രദായം പ്രീപ്രൈമറി തലം മുതല്‍ നാലാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആ വേശമേകി. പ്രധാനമന്ത്രിയായി ആരാധ്യ, വിദ്യാഭ്യാസ മന്ത്രിയായി മഹിത, ആരോഗ്യ മന്ത്രിയായി മുഹമ്മ്ദ അസ്‌ലഹ്, ശുചിത്വ മന്ത്രിയായി ഫാത്തിമ സന്‍ഹ, സാംസ്‌കാരിക മന്ത്രിയായി ദിയ ഫാത്തിമ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അഗളി ബി.പി.സി. ഗിരീഷ് മാസ്റ്റര്‍ സന്ദര്‍ശനം നടത്തി. പി.ടി.എ. പ്രസിഡന്റ് സലാം, പിടിഎ പ്രസിഡന്റ് സലാം, വൈസ് പ്രസിഡന്റ് മോഹനന്‍, ഷെറീന ഹസീന, അനൂപ്, നൗഷാദ്, മെഹറുന്നീസ, മുനീര്‍, ദര്‍ശന തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനാധ്യാപിക ഉമ്മു സല്‍മ, അധ്യാപകരാ യ രുഗ്മിണി, മണികണ്ഠന്‍, ലിസി പൗലോസ്, ഷിജു, പ്രീത, കാളി, പ്രീതി, സുധ, കവിത, ഷിജി, സൈഫുന്നീസ, അബ്ദുല്‍ റൗഫ് എന്നിവര്‍ നേതൃത്വം നല്‍കി.