കോട്ടോപ്പാടം : ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന തോടുകാട് പട്ടികവര്‍ഗ ഗ്രാമം ഭാരതീ യ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് രാജന്‍ ആമ്പാട ത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രാമത്തിലെത്തിയത്. കോട്ടോപ്പാടം പഞ്ചായ ത്തിലെ കാപ്പുപറമ്പ് വാര്‍ഡിലാണ് തോടുകാട് പട്ടികവര്‍ഗ ഗ്രാമമുള്ളത്. 11ഓളം കുടും ബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രശ്‌നബാധിത പ്രദേശം അടിയന്തരമായി ജിയോ ളജിക്കല്‍ വകുപ്പ് സന്ദര്‍ശനം നടത്തി സുരക്ഷ ഉറപ്പാക്കനുള്ള നടപടികള്‍ സ്വീകരിക്ക ണമെന്നും ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവ ശ്യപ്പെട്ടു. പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. റീബില്‍ഡ് കേരള പദ്ധതി യിലുള്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും അനുവദിക്കണം. കുടുംബങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ വനംവകുപ്പ് ഇടപെട്ട് മുറിച്ച് നീക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും വകുപ്പ് അധികാരികള്‍ക്കും നിവേദനം നല്‍കുമെന്നും രാജന്‍ ആമ്പാടത്ത് പറഞ്ഞു. നേതാക്കളായ വി.മണികണ്ഠന്‍, മാധവന്‍ അമ്പലപ്പാറ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനീര്‍, കോണ്‍ഗ്രസ് നേതാക്കളായ ഷനര്‍ബാബു, എം.അസൈനാര്‍ എന്നിവരും പങ്കെടുത്തു.