കാഞ്ഞിരപ്പുഴ: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കാഞ്ഞിര പ്പുഴ ഉദ്യാനം അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ നല്കി. ഉദ്യാനകമ്മിറ്റി ചെയര്‍മാനായ കെ. ശാന്തകുമാരി എം.എല്‍.എ. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കായികമന്ത്രി വി. അബ്ദുറഹിമാന് തുക കൈമാറി. കാഞ്ഞിര പ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു കൊട്ടൂര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അരുണ്‍ ലാല്‍, ജീവനക്കാരായ മുഹമ്മദ് ഷാഫി, കെ. പ്രമോദ് എന്നിവരും പങ്കെടുത്തു.