കോട്ടോപ്പാടം :പഞ്ചായത്തിലെ പാറപ്പുറം കാഞ്ഞിരംകുന്ന് പാതയോരത്തായി സ്ഥിതി ചെയ്യുന്ന പൊതുകുളം പാറപ്പുറം യുനൈറ്റഡ് എഫ്.സി. ക്ലബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുളം പായലും ഇലകളും മൂടി കിടന്നിരുന്നു. ഇത് നീക്കം ചെയ്ത് കുളം വൃത്തിയാക്കാന്‍ ക്ലബ് പ്രവര്‍ ത്തകര്‍ മുന്നോട്ട് വരികയായിരുന്നു. അറുപതില്‍പരം യുവാക്കള്‍ ശുചീകരണപ്രവര്‍ ത്തനത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള, ക്ലബ് ഭാരവാഹികളായ പി.സമദ്, ഒ.പി.അര്‍സല്‍, കെ.കെ.അനസ്, വി.പി.ബഷീര്‍, പി.ഷംസുദ്ദീന്‍, കെ.ടി. ഷൗക്കത്ത്, കെ.ടി.ശറഫുദ്ദീന്‍, കെ.കെ.ഉമ്മര്‍, കെ.ടി.ബാലന്‍, അന്‍സിഫ്, അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!