അലനല്ലൂര്‍ : ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി വിസ്ഡം റിലീഫ് പദ്ധതിയുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും വിസ്ഡം റിലീഫ് സെല്ലിന് കീഴില്‍ ധന സമാഹരണം നടത്തിയ തിന്റെ ഭാഗമായി ജില്ലയിലെ ആലത്തൂര്‍, പാലക്കാട്, ഓലവക്കോട്, തച്ചമ്പാറ, മണ്ണാര്‍ ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര, പട്ടാമ്പി, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലെ വിവിധ മസ്ജിദുകളില്‍ ഫണ്ട് സമാഹരണം നടന്നു. വിവിധയിടങ്ങളില്‍ വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ സാദിഖ് ബിന്‍ സലീം, എം.കെ സുധീര്‍ ഉമ്മര്‍, പി. മുജീബ് സലഫി, പി.യു. സുഹൈല്‍, ആഷിക് പറളി, സാദിഖ് അബ്ദുല്ല, മുഹ മ്മദ് റാഫി, ഷൗക്കത്തലി, അബ്ദുല്‍ ഗഫാര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.
എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നടന്ന ഫണ്ട് സമാഹരണത്തിന് വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങ ല്‍ത്തൊടി, മാസ്റ്റര്‍, എം. ഹിദായത്ത്, എം. മൊയ്തീന്‍, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.