തച്ചമ്പാറ:ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു ള്ള പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും തച്ചമ്പാറയിലെ വളവു കള്‍ ജൂണിന് മുമ്പ് നിവര്‍ത്തുമെന്നും കെവി വിജയദാസ് എംഎല്‍എ പറഞ്ഞു.തച്ചമ്പാറ, എടായ്ക്കല്‍ വളവുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തച്ചമ്പാറ ടൗണിലും എടയ്ക്കല്‍ ഭാഗത്തെയും വളവുകള്‍ നിവര്‍ത്താനുള്ള സ്ഥലം റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി നല്‍കാത്തതാണ് റോഡ് പണി വേണ്ടപോലെ നടക്കാതിരിക്കാന്‍ കാരണം. അതിനു വേണ്ട പരിശ്രമം നടത്തും. വിവാദമായ തച്ചമ്പാറ വളവിലെ ഭൂമി ഏറ്റെടുത്തു രണ്ടു ഭാഗത്തുനിന്നും കാഴ്ച കിട്ടും വിധം റോഡ് പണി നടത്തും. ഇതിനായി ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ റവന്യൂ വകുപ്പിനോടാവശ്യപെട്ടിട്ടുണ്ട്. തച്ചമ്പാറ ഭാഗത്തെ വളവുകള്‍ നികത്താന്‍ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് രേഖ പ്പെടുത്തി നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് സ്ഥലം അളന്ന് ഏറ്റെടു ത്ത് നല്‍കുന്നതില്‍ താമസം വരികയാണ്. ജൂണ്‍ മാസത്തിന് മുമ്പായി ഇവിടുത്തെ വളവുകള്‍ എല്ലാം നികത്തും. ഇതിനുവേണ്ടി താന്‍ മുന്‍കൈ എടുക്കുമെന്നും എം എല്‍ എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍, പഞ്ചാ യത്ത് പ്രസിഡന്റ് കെ രമണി, പഞ്ചായത്ത് അംഗം എം രാജഗോപാ ല്‍, തച്ചമ്പാറ വികസന വേദി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം നാട്ടുകാരും സന്നിഹിതരായിരുന്നു.