മണ്ണാര്‍ക്കാട് : താലൂക്കില്‍ കനത്തമഴയ്ക്കും കാറ്റിനും നേരീയശമനം. കഴിഞ്ഞ രണ്ടാഴ്ച ക്കിടെ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപകനാശനഷ്ടമാണുണ്ടായത്. വൈദ്യുതി തൂണുകള്‍ പലയിടങ്ങളില്‍ തകര്‍ന്ന് വൈദ്യുതിബന്ധവും ഗതാഗതവുമെല്ലാം തടസപ്പെ ട്ടത് ജനജീവിതം പ്രയാസത്തിലാക്കിയിരുന്നു. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് വീടുക ള്‍ പൂര്‍ണമായി തകര്‍ന്നു. 37 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. ഇന്നലെ രാവിലെയു ണ്ടായ മഴയില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം ചോലശ്ശേരി അസ്മാബി, പൊ ന്‍പാറ ഉപ്പുകുളത്ത് ചേലേങ്കര ഫൗസിയ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കും മരം വീണ് നാശമുണ്ടായി.
അരക്കോടിയിലധികം രൂപയുടെ വിളനാശവും സംഭവിച്ചിട്ടുണ്ട്. വിളവെടുപ്പിന് മാസ ങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഴകൃഷിയിലുണ്ടായ നാശം കര്‍ഷകരെ കണ്ണീരുകു ടിപ്പിക്കുകയാണ്. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ മരങ്ങള്‍ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിലൂടെ 18ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി .യ്ക്ക് സംഭവിച്ചിരിക്കുന്നത്. ഡിവിഷന്‍ പരിധിയില്‍ എച്ച്.ടി, എല്‍ടിയടക്കം 174 വൈ ദ്യുതി തൂണുകള്‍ തകന്നതായാണ് കണക്ക്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ വി ശ്രമമില്ലാത്ത ജോലിയിലായിരുന്നു ജീവനക്കാര്‍.
മരങ്ങള്‍ കടപുഴകിയും പൊട്ടിയും റോഡിലേക്ക് വീഴുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടു ന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പാതയോരത്തും മറ്റും അപകടകരമായി നില്‍ ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നിയോജക മണ്ഡലം തല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലായി ലഭിച്ച ശക്തമായ മഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞൊഴുകുന്നുണ്ട്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ഇന്നലെ 95.91 മീറ്റര്‍ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ 20 സെന്റീറ്റര്‍ ഉയര്‍ത്തി യിട്ടുണ്ട്.