മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ എന്‍.സി.സി ആര്‍മി, നേവല്‍ വിങ് കാ ഡറ്റുകള്‍ സംയുക്തമായി കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു. എന്‍.സി.സി ഓഫീസിന് മുമ്പിലുള്ള അമര്‍ ജവാന്‍ (യുദ്ധ സ്മാരകം) അനുസ്മരണ മന്ദിരത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് പുഷ്പചക്രം സമര്‍പ്പിച്ചു. കേഡറ്റുകള്‍ അമര്‍ ജവാനില്‍ അര്‍പ്പിച്ചിരുന്ന ശോക-ശസ്ത് ശ്രദ്ധേയമായി. തുടര്‍ന്ന് എന്‍.സി.സി ആര്‍മി വിങ് അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ സൈതലവി.പി, വൈസ് പ്രിന്‍സിപ്പല്‍ സബ്. ലെഫ്റ്റനന്റ് ഡോ.ജലീല്‍ ടി.കെ എന്നിവര്‍ കാര്‍ഗില്‍ യുദ്ധത്തെ ക്കുറിച്ച് വിശദീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!