ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു
പാലക്കാട് : ജില്ലാ തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാ ഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംശുദ്ധ സിവില്‍ സര്‍വീസിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെ ന്നും അഴിമതിരഹിത സര്‍വീസാണ് ലക്ഷ്യമെന്ന് യോഗാധ്യക്ഷനായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.ബിജു പറഞ്ഞു.
മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ കാര്യക്ഷമമായ പരിശോധന വേണമെന്ന ആവശ്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പി നോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. നികുതി വെട്ടിച്ച് അമിതഭാരം കയറ്റി അതി ര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജി.എസ്.ടി വകുപ്പി നോട് ആവശ്യപ്പെട്ടു. മുതലമടയിലെ അനധികൃത ക്വാറി സംബന്ധമായ പരാതികളില്‍ പൊലീസ്, റവന്യു, ബന്ധപ്പെട്ട പഞ്ചായത്ത്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മൈനി ങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പി ക്കാന്‍ നിര്‍ദേശിച്ചു.
അനധികൃത ക്വാറകളുടെ പ്രവര്‍ത്തനം, അനധികൃതമായ മണ്ണെടുക്കല്‍, ഭൂമി കൈ യേറ്റം, നെല്‍വയല്‍ / തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തല്‍, ഫ്ലക്സ് ഉപയോഗം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തത്, ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിക്ക് ശേഷം നന്നാക്കിയ റോഡ് തകര്‍ന്നത്, ഭരണഭാഷ ഉപയോഗിക്കാത്തത് തുടങ്ങിയ പരാതികളും കമ്മിറ്റിക്ക് മുമ്പാ കെ വന്നു. യോഗത്തിന്റെ മിനുട്സ് രേഖപ്പെടുത്തി ജില്ലാ വിജിലന്‍സ് കമ്മിറ്റി അംഗങ്ങള്‍ ക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി. കമ്മിറ്റിക്ക് മുമ്പാകെ വന്ന പരാതികളില്‍ സ്വീകരിച്ച നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടുത്ത കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.കഴിഞ്ഞ കമ്മിറ്റിയില്‍ 14 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരില്‍ നിന്ന് മറുപടി ലഭിച്ചു. ഇത് കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
വിജിലന്‍സ് ഡി.വൈ.എസ്.പി സി.എം.ദേവദാസന്‍, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും പങ്കെടു ത്തു.