മണ്ണാര്‍ക്കാട് : പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റ് എം.ഇ.എസ്. കല്ലടി കോളജ് നടത്തിയ ഒളിമ്പിക് റാലി ശ്രദ്ധേയമായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്കും കേരള താരങ്ങൾക്കും കോളേജിലെ പൂർവ വിദ്യാർഥിയായ മുഹമ്മദ് അജ്മലിനും പ്രിൻസിപ്പൽ ആശംസകൾ അറിയിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.ജലീല്‍, കായിക വിഭാഗം മേധാവി പ്രൊഫ. മൊയ്തീന്‍, ഡോ.കെ.ടി.സലീജ്, കെ.സൂഫൈല്‍, ജനറല്‍ ക്യാപ്റ്റന്‍ റിഷൂക് തുടങ്ങിയവര്‍ പങ്കെടുത്തു.
