അലനല്ലൂര്‍ : കേന്ദ്ര ബജറ്റ് കേരളവിരുദ്ധ ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.രഞ്ജിത് അധ്യ ക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.സോമരാജന്‍, വി.അബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ സംസാ രിച്ചു.