അലനല്ലൂര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു.എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജൗഹര്‍ ജംഷാദ് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റുമാരായ പി.മുനീര്‍, എ.പി.ഷമീം, പി.സനൂപ്, യൂണിറ്റ് സെക്രട്ടറി നിസാം, ശ്രീജന്‍, കണ്ണന്‍, വിശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.