അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞത്തിന് ആചാര്യവരണത്തോടെ തുടക്കമായി.സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. എ.കെ.ബി.നായരാണ് യജ്ഞാചാര്യന്‍.ട്രസ്റ്റി ബോര്‍ ഡ് ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ അധ്യക്ഷനായി. പിന്നണി ഗായിക മീര രാംമോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. എസ്. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. എക്‌സിക്യുട്ടീവ് ഓഫിസര്‍ സി.ആനന്ദ്, ഗംഗാധരന്‍ മാസ്റ്റര്‍, നവീകരണ കമ്മിറ്റി പ്രസി ഡന്റ് ഗംഗാധരന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങ ളായ ഗോപകുമാര്‍, രഘുനാഥ്, നവീ കരണ കമ്മിറ്റി സെക്രട്ടറി കെ.സുനില്‍, ജോയിന്റ് സെക്രട്ടറി ടി.നിജിത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!