കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടി യിടിച്ച് ഡ്രൈവര്‍ ഉള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യബസ്, കണ്ടെയ്‌നര്‍ ലോറി, കാര്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്. ബസ് യാത്രക്കാരായ 13 പേര്‍ക്കും കാറി ലുണ്ടായിരുന്ന മൂന്ന്‌ പേര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. സാരമായി പരി ക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറിനെ വട്ടമ്പലം മദര്‍കെയര്‍ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ പനയമ്പാടം വളവില്‍ വെച്ചായിരുന്നു അപകടം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പിറ കിലെ വന്ന കാര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹ നങ്ങളുടെയും മുന്‍വശം തകര്‍ന്നു. പരിക്കേറ്റ യാത്രക്കാര്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയു ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!