മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അധികബാച്ച് വിഷയത്തില്‍ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ്. പ്രവര്‍ത്തകരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും പൊ തുയോഗവും നടത്തി. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കെ.ടി.എം. സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടിയില്‍ സമാ പിച്ചു. തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി അധ്യക്ഷനായി. ജനറല്‍ സെ ക്രട്ടറി മുനീര്‍ താളിയില്‍, ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, ഷറഫുദ്ദീന്‍ ചങ്ങലീരി, കെ.യു.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. ഉണ്ണീന്‍ ബാപ്പു, സമദ് പൂവക്കോടന്‍, സി. മുജീബ് ,നൗഷാദ് പുത്തന്‍കോട്ടില്‍,ഷമീര്‍ മണലടി, സക്കീര്‍ മുല്ലക്കല്‍, നൗഷാദ് പടിഞ്ഞാറ്റി, ഷമീര്‍ വേളക്കാടന്‍, സി.കെ സദഖത്തുല്ല,പടുവില്‍ മാനു, ഷരീഫ് പച്ചീരി, ഷമീര്‍ ബാപ്പു, ടി.കെ.സാലി,യുസുഫ് പറശീരി, ടി.കെ.സഫ്‌വാന്‍, ഇര്‍ഷാദ് കൈതച്ചിറ, റാഷിഖ് കൊങ്ങത്ത് നേതൃത്വം നല്‍കി.