മണ്ണാര്‍ക്കാട് : പ്ലസ്‌വണ്‍ അധികബാച്ച് അനുവദിച്ചതില്‍ പാലക്കാട് ജില്ലയെ അവഗ ണിച്ചെന്നാരോപിച്ച് എം.എസ്.എഫ്. നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉപരോധസമരത്തില്‍ സംഘര്‍ഷം. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. ജി.എം.യു.പി. സകൂള്‍ പരിസരത്ത് നിന്നും പ്രകടനമായെത്തി യ പ്രവര്‍ത്തകര്‍ ഡി.ഇ.ഒ. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലിസ് ഇവരെ നീക്കം ചെയ്യാനും പരാജയപ്പെട്ടതോടെ പൊലിസ് പിന്‍വാങ്ങാനും ശ്രമിച്ചു. പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു. ഇത് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തിനും തള്ളിനുമിട യാക്കി. പൊലിസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ ഓഫിസിന് പുറത്തേക്ക് നീക്കുക യും അനുനയിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.യു.ഹംസ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, എം.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത് തിരുവിഴാംകുന്ന്, സെക്രട്ടറി ഇര്‍ഷാദ് കൈതച്ചിറ, നിയോജക മണ്ഡലം ഭാരവാഹികളായ ഫവാസ് പൂക്കോടന്‍, എം.കെ.സൈഫുദ്ധീന്‍, സി.എച്ച്.ഹാഷിം, പഞ്ചായത്ത് എം.എസ്.എഫ്. സെക്രട്ടറിമാരായ ഷാഫി വയമ്പന്‍, ജംഷാദ് പള്ളിക്കുന്ന്, എം.കെ.മിദ്‌ലാജ്, അര്‍ഷിദ്, എം.കെ.റിസ്‌വാന്‍, സഫ്‌വാന്‍, റിസ്‌വാന്‍, അഫ്‌സല്‍, ഷഹബാസ്, റയീസ്, ഷാമില്‍, നബ്ഹാന്‍ എന്നിവര്‍ പങ്കെടുത്തു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.