മണ്ണാര്‍ക്കാട്: കനത്തമഴ തുടരുന്നതിനിടെ താലൂക്കില്‍ പലയിടങ്ങളിലും മരം വീണ് വീടുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. മണ്ണിടിച്ചിലു മുണ്ടായി. ആളപായമില്ല. പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. താലൂക്കിലെ പ്രധാനപുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍, തുപ്പനാട്, പാലക്കയം പുഴകളില്‍ നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞി രപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.
കഴിഞ്ഞദിവസം രാത്രിമുതലുള്ള ശക്തമായ മഴയില്‍ താലൂക്കില്‍ നാല് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. തെങ്ങും മരവും പൊട്ടിവീണാണ് നാശനഷ്ടമുണ്ടായത്. പാലക്കയം ചക്കാലയില്‍ കുര്യാക്കോസിന്റെ വീടിനുമുകളിലേക്ക് മരം പൊട്ടിവീണു. ഭാഗികമായി നാശമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം ആമ്പാടത്ത് വീട്ടില്‍ ഖലീല്‍ റഹ്്മാന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് സാരമായ നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തച്ചമ്പാറ മുണ്ടമ്പാലത്തുള്ള തോടംകുളം സുലോമണിയുടെ ഓടിട്ട വീടിനുമുകളി ലേക്ക് തേക്കുമരം കടപുഴകി വീണു. മേല്‍ക്കൂര തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടി നാണ് സംഭവം. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കുമരം പുത്തൂര്‍ പയ്യനെടം മേപ്പാടത്ത് ലക്ഷ്മിയുടെ വീടിനുമുകളിലേക്ക് സമീപത്തെ റബര്‍മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കരിമ്പയില്‍ കളത്തില്‍ ഇബ്രാഹിമിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടമു ണ്ടായി. പെരിമ്പടാരി കാഞ്ഞിരപ്പാടത്ത് തറവാടിനു മുകളില്‍ മരം പൊട്ടി വീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആള്‍താമസമില്ലാത്ത വീടാണിത്.രണ്ട് മാസത്തിനിടെ താലൂക്കില്‍ മഴക്കെടുതിയില്‍ 15 വീടുകള്‍ക്കാണ് നാശം നേരിട്ടത്.
മണ്ണാര്‍ക്കാട് നൊട്ടമല ഭാഗത്ത് പാതയോരത്ത് മണ്ണിടിച്ചിലുണ്ടായി. തെങ്കര ആനമൂളി ചിറപ്പാടം ഭാഗത്ത റോഡിലേക്കും മരം വീണു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കി. മണ്ണാര്‍ക്കാട് മുക്കണ്ണം ഭാഗത്തും റോഡിലേക്ക് മരംം വീണു. നൊട്ടമല ഭാഗത്ത് പാതയോരത്ത് മണ്ണിടിച്ചിലുണ്ടായി.കാല വര്‍ഷമെത്തി ഒന്നരമാസത്തിനിട യില്‍ അതിശക്തമായ മഴയാണ് രണ്ടുദിവസത്തി നിടെ താലൂക്കില്‍ ലഭിച്ചത്.
അലനല്ലൂര്‍ പഞ്ചായത്തില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറു കെയുള്ള കോസ് വേയില്‍ വെള്ളംകയറി. കുന്തിപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പാലത്തിന് തൊട്ടുതാഴെവരെ വെള്ളമെത്തി. നെല്ലിപ്പുഴയിലും നീരൊഴുക്ക് ശക്തമാണ്. കാഞ്ഞിര പ്പുഴ അണക്കെട്ട് തുറന്നതിനാല്‍ ചൂരിയോട് പുഴയിലും ജലനിരപ്പുയര്‍ന്നു.
മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലുള്ള ഏഴു സെക്ഷനുകളിലായി 73 വൈ ദ്യുതി തൂണുകളും തകര്‍ന്നു.1500 ഓളം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും തകരാറിലായി. വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി പുന:സ്ഥാപന ജോലികളിലേര്‍ പ്പെട്ടു. വൈദ്യുതി തൂണുകള്‍ നശിച്ചതിലൂടെ ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.