മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മികവ് 2024 എസ്.എസ്.എല്‍.സി, പ്ലസ്ടു അവാര്‍ഡ് സംഗം റൂറല്‍ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്നു. ജില്ലാ-മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. യൂണിറ്റിലെ വ്യാപാരികളുടെ മക്കളില്‍ വിജയം കൈവരിച്ചവരേയും വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവരേയും ആദരിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ട്രോഫി, യൂത്ത് വിംഗ് കമ്മിറ്റി വക ബാഗ്, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ നല്‍കി. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യ ക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹമീദ്, വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം, സജി ജനത, ആബിദ് ലിബര്‍ട്ടി, ഷമീര്‍ യൂണിയന്‍, ഷെമീര്‍ വി.കെഎച്ച്, ഷമീര്‍ കിംഗ്‌സ്, സിബി ടൈംസ്റ്റാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!