അലനല്ലൂര്‍: പഞ്ചായത്തിലെ മുണ്ടക്കുന്ന് കോട്ടപ്പള്ള പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര ക്വാറി ക്രഷര്‍ വിരുദ്ധ സമി തി അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
കോരിച്ചൊരിഞ്ഞ മഴയിലും സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേര്‍ സമ രത്തില്‍ അണിനിരന്നു. പ്രകടനമായെത്തിയ സമരക്കാരെ പഞ്ചായത്തിന് മുന്നില്‍ വെച്ച് പൊലിസ് തടഞ്ഞു. വീടുകളടക്കം വീണ്ടുകീറിയ സാഹചര്യത്തില്‍ ഇനിയും ക്വാ റി പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കില്ലൈന്ന് സമരക്കാര്‍ പറഞ്ഞു.
കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ അബ്ദുല്‍ റസാക്ക് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.ബക്കര്‍, എം.അലി. പി.കെ.ബഷീര്‍, പി.ഷമീര്‍, എം.ജിഷ, നൈസി ബെന്നി, എ.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സോമരാജന്‍, സിബ്ഹത്ത് മഠത്തൊടി, രവികുമാര്‍, കെ.ടി.ഹംസപ്പ, അബ്ദുള്ള മാസ്റ്റര്‍, കെ.വി.അമീര്‍, നിജാസ് ഒതുക്കുംപുറത്ത്, സി.മുഹമ്മദാലി, പി.നസീര്‍ബാബു, അമീന്‍മഠത്തൊടി ആ ക്ഷന്‍ കമ്മിറ്റി അംഗങ്ങളായ പി.ഉസ്മാന്‍, അക്ബര്‍ കരുവള്ളി, പി.ഗോപാലന്‍, അബ്ദുല്‍ നാസര്‍, വി.പി.സൈനുദ്ധീന്‍, വി.പി.ഉമ്മര്‍, പി.ഭാസ്‌കരന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.