അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ല മെന്റ് അംഗങ്ങള്‍ സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേകം വിളിച്ചു ചേര്‍ത്ത അസംബ്ലിയില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റന ഫാത്തിമയ്ക്ക് പ്രധാ നാധ്യാപകന്‍ പി. യൂസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റുള്ളവര്‍ക്ക് റന ഫാത്തിമയും സത്യ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിക്കു പുറമെ വിദ്യാഭ്യാസ മന്ത്രി ജ്യോതിക, ആരോഗ്യമന്ത്രി , കൃഷി മന്ത്രി, കായിക മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഓരോരുത്തരും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രത്യേക യോഗം ചേര്‍ന്ന് വിശദീകരിക്കു കയും ചെയ്തു. ഒ. ബിന്ദു, മുഹമ്മദ് ഷാമില്‍, കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.