കാഞ്ഞിരപ്പുഴ : ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് ഡാമിന്റെ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ 20 സെ.മീ വീതം ഉയര്‍ത്തും. പുഴയിലെ ജലനിരപ്പ് പരമാവധി 20 സെ.മീ വരെ ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും പുഴയു ടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് അഞ്ച് സെ.മീ തുറന്നു വെച്ചിരിക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്റര്‍ ആണ്. ജൂലൈ 15ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 95.00 മീറ്റര്‍ ആണ്. ഫോണ്‍: 04924 238227.