മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനാ യി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ.
അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ. എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആര്‍ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയക രമായി പൂര്‍ത്തികരിച്ചവരാകണം. 40 വയസ്സ് കവിയാന്‍ പാടില്ല. മെഡിക്കല്‍/ ആയു ര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീ യറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്റ്ററല്‍ ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവല പ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, കണ്‍സല്‍ട്ടന്‍സി, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും.
പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ തത്പരരായ പ്രൊഫഷണ ലുകള്‍ അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി.ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. വെബ് സൈറ്റ് : www.ksbcdc.com. ഫോണ്‍: 0491 2505366, 0491 2505367.