മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം നിലവില്‍ വന്നു. കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പരായ 9496 010101 ലേക്കാണ് വാട്‌സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓ ഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
കെ.എസ്.ഇ.ബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലേക്ക് പരിഹാ ര നിര്‍ദ്ദേശമുള്‍പ്പെടെ കൈമാറും. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകള്‍ ജനപങ്കാളിത്തത്തോടെ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പു തിയ സംവിധാനം സഹായകമാകും. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1912 എന്ന 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരിലും 9496001912 എന്ന നമ്പറിലും വാട്‌സാപ് മുഖേന 9496001912 ലും ബന്ധപ്പെടാവുന്നതാണ്. 9496010101 എന്ന നമ്പര്‍ എമര്‍ജന്‍സി ആവശ്യ ങ്ങള്‍ക്ക് മാത്രമുള്ളളതാണ്.
ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷാ അവാര്‍ഡ് ദാനച്ചടങ്ങില്‍ വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി വാട്‌സാപ് സംവിധാനം സംബന്ധിച്ച പ്രഖ്യാപനം നടത്തി യിരുന്നു. മഴക്കാലത്ത് വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയത്.