പാലക്കാട് : ജി.ബി.റോഡിലെ ചെമ്മണ്ണൂര്‍ ജൂവലറിയില്‍ നിന്ന് രണ്ടുപവന്റെ ആഭരണം മോഷ്ടിച്ച സ്ത്രീകളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി ശെല്‍വി (51), കൃഷ്ണഗിരി സ്വദേശി കൃഷ്ണവേണി (57) എന്നിവരാ ണ് പിടിയിലായത്. തമിഴ്‌നാട്ടിലെ 12 മോഷണക്കേസുകളില്‍ പ്രതിയാണ് ശെല്‍വി. കൃഷ്ണവേണിയുടെ പേരിലും നാല് കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജൂവലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഇവര്‍ രണ്ടുപവന്റെ കമ്മല്‍ മോഷ്ടിച്ചു. ഇതിനുപകരം കാണാന്‍ ഒരുപോലെ യുള്ള രണ്ട് ഗ്രാം മാത്രം തൂക്കമുള്ള കമ്മല്‍ വെക്കുകയായിരുന്നു. ഞായറാഴ്ച തമിഴ്‌നാട്ടി ല്‍ നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.