തച്ചമ്പാറ : പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തില്‍ മണികണ്ഠന്റെ മകന്‍ വിജയ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വ ത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് താഴെ കുഴിയില്‍ നിന്നും കണ്ടെത്തിയത്. കല്ലടിക്കോട് പൊലിസും വനപാലകരും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിജയ് വെള്ളച്ചാട്ടവും ചെറുപുഴ യും കാണാനായി എത്തിയത്. ഫോട്ടോയെടുക്കുന്നതിനായി മുകളിലേക്ക് കയറിപോ യതായാണ് പറയുന്നത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തിര ച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ വനംവകുപ്പിന്റെ ചെക്പോ സ്റ്റിലെത്തി വിവരം അറിയിച്ചു.കല്ലടിക്കോട് പൊലിസിലും, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ സേനയ്ക്കും വിവരം കൈമാറുകും തുടര്‍ന്ന് സേന അംഗങ്ങളും മറ്റുള്ളവരും ചേര്‍ന്ന് ചെറുപുഴയിലും പരിസരത്തും ഇന്നലെ രാത്രി എട്ടര വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശക്തമായ മഴയും പുഴയില്‍ ജലനിരപ്പുയര്‍ന്നതിന് പുറമ കോടമഞ്ഞും പ്രതികൂലമാ യതോടെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കു കയും ഏഴരയോടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.