മണ്ണാര്‍ക്കാട്: സി.പി.ഐ.യില്‍നിന്നും രാജിവെച്ചവരും നടപടികള്‍ നേരിട്ടവരുമായ ജില്ല യിലെ 13 മണ്ഡലം കമ്മിറ്റികളില്‍നിന്നുള്ളവരുടെ കൂട്ടായ്മ മണ്ണാര്‍ക്കാട് നടന്നു. തുടര്‍ന്ന് സേവ് സി.പി.ഐ. ഫോറം രൂപവത്കരിച്ചതായി പ്രഖ്യാപിച്ചു. പാലോട് മണികണ്ഠന്‍ (സെ ക്ര.), ആര്‍. രാധാകൃഷ്ണന്‍, കോടിയില്‍ രാമകൃഷ്ണന്‍ (അസി. സെക്ര.) എന്നിവരടങ്ങുന്ന 45 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സി.പി.ഐ. ജില്ലാ കമ്മിറ്റിയ്ക്ക് നിലവില്‍ 45 അംഗ ങ്ങളുണ്ട്. ഇതിനു സമാന്തരമായാണ് സേവ് സി.പി.ഐ. ഫോറത്തിലും ഇത്രയുംതന്നെ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചത്. കൂടാതെ മണ്ഡലം കമ്മിറ്റികളും നിലവില്‍വരും.
മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ ‘ സംശുദ്ധ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അഴി മതിയും ‘ വിഷയത്തില്‍ നടന്ന സെമിനാറിനുശേഷമാണ് സേവ് സി.പി.ഐ. ഫോറം പ്രഖ്യാപനമുണ്ടായത്. 13 മണ്ഡലം കമ്മിറ്റികളില്‍നിന്നായി നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. നിലവിലെ സി.പി.ഐ ജില്ലാനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ നടത്തിയത്. ജില്ലാ സെക്രട്ടറിയെ പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍(ഇപ്റ്റ) സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യഥാര്‍ഥ പോരാട്ടം ആവശ്യ മുള്ളത് രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തുനിന്നായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. അത് പുറത്തെ പോരാട്ടങ്ങളേക്കാള്‍ മാരകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ ക്കാന്‍ അതിനകത്തുള്ളവര്‍ക്കുമാത്രമേ കഴിയൂ. യഥാര്‍ഥ കമ്മ്യൂണിസ്റ്റല്ലാത്ത ആള്‍ എവിടെനിന്ന് മത്സരിച്ചാലും തോല്‍ക്കും. പാര്‍ട്ടിയ്ക്കുള്ളിലെ സംശുദ്ധമല്ലാത്ത രാഷ്ട്രീയത്തിനെതിരെയുള്ള സമരസന്നാഹങ്ങള്‍ നടക്കേണ്ടത് ആവശ്യമാണെന്നും ബി.ജെ.പി.യിലേക്ക് പോയവര്‍ക്ക് ആത്മനാശമാണ് സംഭവിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ. മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി. മണ്ണാര്‍ ക്കാട് മുന്‍ മണ്ഡലം സെക്രട്ടറി മണികണ്ഠന്‍ പാലോട് മുഖ്യപ്രഭാഷണം നടത്തി. കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയെ വിറ്റുജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംസ്ഥാനനേതൃത്വം ഇടപെട ണമെന്നും ഇദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്മയിലെ ഒരംഗം പോലും ബി.ജെ.പിയിലേക്ക് പോയിട്ടില്ല. പോകുകയുമില്ല. സി.പി.ഐ.യിലെ അംഗത്വം ഇപ്പോ ആര്‍ക്കുവേണമെ ങ്കിലും കിട്ടുമെന്ന അവസ്ഥയാണുള്ളതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.മറ്റു നേതാ ക്കളായ കോടിയില്‍ രാമകൃഷ്ണന്‍, വി.ടി. ശങ്കരന്‍, ടി.വി. ജോണ്‍സണ്‍, സീമ കൊങ്ങശ്ശേ രി, പി.കെ. സുഭാഷ്, ടി.പി. മുസ്തഫ, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.