മണ്ണാര്‍ക്കാട് : ഗോള്‍വലയില്‍ കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് മൈതാനത്തെ ഗോള്‍വലയിലാണ് നായ കുടുങ്ങിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വിവരമറിയിച്ചതുപ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന വലക്കണ്ണികളുറത്ത് നായയെ രക്ഷപ്പെടുത്തി. സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഷിന്റോ, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മാരായ വി.നിഷാദ്, കെ.പ്രശാന്ത്, വിഷ്ണു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!