മണ്ണാര്‍ക്കാട് : തച്ചമ്പാറ പാലക്കയം വട്ടപ്പാറയില്‍ വെള്ളച്ചാട്ടവും ചെറുപുഴയും കാണാ നെത്തിയ യുവാവിനെ കാണാതായെന്ന്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിരക്ഷാ സേന, പൊലിസ്, വനപാലകര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍, വിവിധ ക്ലബ് അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകളോം തിരച്ചില്‍ നട ത്തിയെങ്കിലും യുവാവിനെ കണ്ടെത്തനായില്ല. മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് ശിവഭവന ത്തില്‍ മണികണ്ഠന്റെ മകന്‍ വിജയ് (21)നെയാണ് കാണാതായത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് എത്തിയത്. ഫോട്ടോയെടുക്കുന്നതിനായി മുകളിലേക്ക് കയറിപോയ വിജയ് തിരിച്ചെത്തിയില്ലെന്നാണ് പറയുന്നത്. സുഹൃത്തു ക്കള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. തുടര്‍ന്ന് വനംവകുപ്പി ന്റെ ചെക്‌പോസ്റ്റിലെത്തി വിവരം അറിയിച്ചു. ഇവര്‍ കല്ലടിക്കോട് പൊലിസിലും, മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയ്ക്കും വിവരം കൈമാറുകയായിരുന്നു. സേന അംഗ ങ്ങളും മറ്റുള്ളവരും ചേര്‍ന്ന് ചെറുപുഴയിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ശക്തമായ മഴയും പുഴയില്‍ ജലനിരപ്പുയര്‍ന്നതിന് പുറമെ കോട മഞ്ഞും പ്രതികൂലമായതോടെ രാത്രി എട്ടരയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ പി.ഷിന്റോ, സുരേഷ് കുമാര്‍, ഷബീര്‍, റിജേഷ്, വിഷ്ണു, വിജിത്ത്, ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. കല്ലടിക്കോട് പൊലിസ് സ്റ്റേഷന്‍ എസ്.ഐമാരായ നിഷാദ്, മുരളീധരന്‍, സി വില്‍ പൊലിസ് ഓഫിസര്‍ സാബു എന്നിവരും സ്ഥലത്തുണ്ടായിരുന്നു. തിരച്ചിലിനിടെ പാറകള്‍ക്കിടയില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന വസ്ത്രം ലഭിച്ചതായി അഗ്നിര ക്ഷാസേന അറിയിച്ചു. നാളെ രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വട്ടപ്പാറ കുണ്ടംപൊട്ടി പാതയോരത്താണ് വെള്ളച്ചാട്ടമുള്ളത്. കുത്തനെ ചരിഞ്ഞ പ്രദേ ശവുമാണ്.റോഡ് മുറിച്ച് കടന്നാണ് വെള്ളച്ചാല്‍ കടന്നുപോകുന്നത്. പാറക്കെട്ടു കള്‍ക്ക് മുകളിലേക്ക് കയറിപോകുന്നത് ശ്രമകരമാണെന്ന് വനപാലകര്‍ പറയുന്നു.