മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പാത്രക്കടവ് കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകു ന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി കള്‍ കൈക്കൊള്ളണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെ ട്ടു. സഭയില്‍ ചോദ്യത്തോര വേളയിലാണ് എം.എല്‍എ. ഇക്കാര്യം ഉന്നയിച്ചത്. ഗൗരവ പൂര്‍വം പരിശോധിച്ച് ഇടപെടാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.റിയാസ് മറുപടി നല്‍കി. ഇതോടെ കുരുത്തിച്ചാലില്‍ വിനോദസഞ്ചാര പദ്ധതി യാഥാര്‍ത്ഥ്യമാ കാന്‍ വൈകിയേക്കില്ലെന്ന പ്രതീക്ഷ കനക്കുകയാണ്. നിര്‍ദിഷ്ട കുരുത്തിച്ചാല്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജില്‍ പദ്ധതിക്കായി കണ്ടെത്തിയ ഒന്ന രയേക്കര്‍ മിച്ചഭൂമി റവന്യു വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് കൈമാറേണ്ടതുണ്ട്. ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റെവന്യു ഡെപ്യുട്ടി കളക്ടറുടെ നേതൃ ത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥലപരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടും ജില്ലാ കലക്ടറുടെ ശുപാര്‍ശയും വിശദമായ പദ്ധതിരേഖയും സര്‍ക്കാരിലേക്കും ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്കും നല്‍കിയിരുന്നു. ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില്‍ നിന്നും ഉത്തരവായാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡിടിപിസി അധികൃതര്‍ പറയുന്നു.
സുരക്ഷാ സംവിധനങ്ങളേര്‍പ്പെടുത്തി കുരുത്തിച്ചാലിന്റെ പ്രകൃതിസൗന്ദര്യം ആസ്വദി ക്കാവുന്ന തരത്തില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതിയാണ് ജില്ലാ ടൂറി സം പ്രമോഷന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാലുവര്‍ഷമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വ്യൂപോയിന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ശ കര്‍ക്കുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പടെ ഒരു കോടിയോളം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും പദ്ധതിക്കായി തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആദിവാസിജനതയുള്‍പ്പെടെ പ്രദേശത്തെ നൂറില ധികം കുടുംബങ്ങള്‍ക്കുള്ള വരുമാനമാര്‍ഗത്തിനും വഴിതുറക്കും. കരകൗശല ഉല്‍പ്പന്ന ങ്ങള്‍, കാട്ടുതേന്‍ ഉള്‍പ്പടെയുള്ള വനവിഭവങ്ങളുടെ വിപണനവും സാധ്യമാകും. കുരു ത്തിച്ചാല്‍ കാണാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം പേരെത്താ റുണ്ട്. സുരക്ഷാസംവിധാനങ്ങളുടെ അഭാവം പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെ ക്കുന്നുണ്ട്. ഇതോടെയാണ് കുരുത്തിച്ചാലില്‍ സുരക്ഷിതമായ വിനോദസഞ്ചാരം ഉറപ്പാ ക്കാന്‍ വേണ്ടി വിവിധ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ ത്തോടെ വിനോദസഞ്ചാരി പദ്ധതി നടപ്പിലാക്കാന്‍ ഡി.ടി.പി.സി മുന്‍കൈയെടുത്തത്.