അലനല്ലൂര്‍ : പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ മഴക്കാലപകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാംപും യോഗ ബോധവല്‍ക്കരണ ക്ലാസും നടത്തി. ആലുംകുന്ന് അംഗനവാടിയില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.ജിഷ അധ്യക്ഷ യായി. ഡോ.മിഷ്‌കാത്ത് ക്ലാസെടുത്തു. യോഗ ട്രെയ്‌നര്‍ സന്തോഷ് യോഗയും ആരോ ഗ്യവും എന്നി വിഷയം അവതരിപ്പിച്ചു. കെ.ഷൈനി, പി.സുലോചന, കെ.ജാനകി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!