മണ്ണാര്‍ക്കാട് : നവ ഇന്ത്യക്ക് യുവശക്തി എന്ന മുദ്രാവാക്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൂത്ത് ലെവല്‍ നേതൃസംഗമത്തി ന്റെ ഭാഗമായുള്ള മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സംഗമം പെരിമ്പടാരി കല്‍പന ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് അസീസ് കാര അധ്യക്ഷനായി. സം സ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ഒ.ജെ.ജനീഷ്, ജനറല്‍ സെക്രട്ടറിമാരായ ജോമോന്‍ ജോസ്, അബ്ദുള്‍ റഷീദ് മാത്തുക്കുട്ടി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, വിനോദ് ചെറാട്, ജിതേഷ് നാരായണന്‍, ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, വൈസ് പ്രസി ഡന്റ് ഇ.കെ.ജസീല്‍, കോണ്‍ഗ്രസ് നേതാക്കളായ പി.ആര്‍.സുരേഷ്, പി.അഹമ്മദ് അഷ്‌ റഫ്, അസീസ് മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍, നൗഫല്‍ തങ്ങള്‍, നസീഫ് പാലക്കാഴി, ഗിരീഷ് ഗുപ്ത, ടിജോ.പി.ജോസ്, മണ്ഡലം പ്രസിഡന്റുമാരായ മിഥു, സിനാന്‍ തങ്ങള്‍, ഹസീബ്, ഷാനിര്‍ മണലടി, കൃഷ്ണകുമാര്‍, നവാസ്, സതീഷ്, അക്ഷയ്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!