കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഉദ്യാനവും നിലവില്‍ ഉപയോഗശന്യമായി കിടക്കുന്ന സ്ഥലങ്ങളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി) താത്പര്യപത്രം ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. ഇതില്‍ നിന്നും മികച്ച പദ്ധതി സമര്‍പ്പിക്കുന്നവരെ തെര ഞ്ഞെടുക്കും. തുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടക്കും.
അണക്കെട്ട് നിര്‍മാണത്തിന് ശേഷം ആദ്യമായാണ് വലിയ രീതിയിലുള്ള വിനോദ സഞ്ചാര പദ്ധതിക്ക് കാഞ്ഞിരപ്പുഴ ഒരുങ്ങുന്നതെന്ന് കെ. ശാന്തകുമാരി എം.എല്‍.എ. പറഞ്ഞു. പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതയെ സംസ്ഥാനം അംഗീകരിക്കു ന്നതിന്റെ തെളിവാണ് താത്പര്യപത്രം ക്ഷണിച്ചതിനു പിന്നില്‍. എം.എല്‍.എ. എന്ന നിലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇവിടേക്ക് എത്തിച്ചേരാനുള്ള ചിറക്കല്‍പടി- കാഞ്ഞിരപ്പുഴ റോഡ് നവീകരിച്ചു കഴിഞ്ഞതും സന്ദര്‍ശകര്‍ക്ക് ഗുണം ചെയ്യുമെന്നും എം.എല്‍.എ. പറഞ്ഞു. മാത്രമല്ല വിനോദസഞ്ചാര പദ്ധതി യാഥാര്‍ത്ഥ്യ മായാല്‍ അണക്കെട്ട് കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വിനോദ സഞ്ചാ ര കേന്ദ്രമായി കാഞ്ഞിരപ്പുഴ മാറുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നു.
ജലവിഭവ വകുപ്പിന്റെ ഒഴിഞ്ഞ് കിടക്കുന്ന ഭൂമികള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം.സ്വകാര്യ പൊതു പങ്കാളിത്ത മാതൃകയിലാണ് പദ്ധതി. വിദേശ രാജ്യങ്ങളിലുള്ള പദ്ധതികളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വാട്ടര്‍ തീം പാര്‍ ക്ക്, സ്‌നോവേള്‍ഡ്, ബേര്‍ഡ് പാര്‍ക്ക്, മറൈന്‍ ഓഷ്യനോറിയം, ജെയിന്റ് വീല്‍, ബോട്ടിം ങ്, ത്രീഡി തിയേറ്റര്‍, റോപ്പ് വേ, കണ്ണാടി തൂക്കുപാലം, മ്യൂസിക്കല്‍ ഫൗണ്ടെയന്‍, ലേസര്‍ ഷോ, എന്റര്‍ടെയിന്റ്‌മെന്റ് സോണ്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഉള്‍പ്പെടുന്നത്.
കാഞ്ഞിരപ്പുഴയുടെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാരികളുടെ വര്‍ധനവും കണ ക്കിലെടുത്താണ് പുതിയ പദ്ധതിയുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. കാഞ്ഞി രപ്പുഴ ഡാം ഉദ്യാനത്തിന് ഇരുവശത്തും ജലസേചന വകുപ്പ് ഓഫിസ് പരിസരത്തുമായി ഏകദേശം അമ്പത് ഏക്കറോളം സ്ഥലമാണ് വെറുതെ കിടക്കുന്നത്. ഇവിടങ്ങളിലെല്ലാം പദ്ധതി വരുമ്പോള്‍ ഉദ്യാനത്തിന്റെ മുഖച്ഛായ തന്നെ മാറും. നിലവില്‍ ഒമ്പതേക്കറോളം സ്ഥലത്താണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കെ.ശാന്തകുമാരി എം.എല്‍.എ. ചെയര്‍മാ നും, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര വൈസ് ചെയര്‍മാനും എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സെക്രട്ടറിയുമായുള്ള മാനേജ്മെന്റ് കമ്മിറ്റിയാണ് ഉദ്യാന പ്രവര്‍ത്തനം ഏകോപിപ്പി ക്കുന്നത്.