കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കണ്ടെത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്തായി കുളിക്കാന്‍ വന്നവര്‍ വെള്ളത്തില്‍ പൊങ്ങി യ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടത്. അമ്പത് വയസ് പ്രായം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല.