അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. ഒ.എം.ആര്‍. രീതിയിലാണ് ടെസ്റ്റ് നടന്നത്. റന ഫാത്തിമ, അംന ഫാത്തിമ, മുഹമ്മദ് റിസില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തല മത്സരത്തിലേക്ക് ഇവരെ മികച്ച പരിശീലനം നല്‍കി പങ്കെടുപ്പിക്കുമെന്ന് അലിഫ് ക്ലബ്ബിന് നേതൃത്വം നല്‍കുന്ന അധ്യാപകരായ പി. ഹംസ, എന്‍.കെ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!