ചെര്‍പ്പുളശ്ശേരി: അവിട്ടം ടവറിലേക്ക് പ്രവര്‍ത്തനം മാറ്റിയ അര്‍ബണ്‍ ഗ്രാമീന്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. മദ്ദളവിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് അടയ്ക്കാപുത്തൂര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍ എന്നിവരെ ആദരിച്ചു. ചെര്‍പ്പുളശ്ശേരി പാലിയേറ്റിവ് കെയര്‍ യൂണിറ്റിന് ധനസഹായവും കൈമാറി. ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കമലം, കൗണ്‍സിലര്‍മാരായ സൗമ്യ, ഗഫൂര്‍ ഇസഹാഖ്, മൊയ്തീന്‍കുട്ടി പാറക്കത്തൊടി, സുഹറാബി, സുനില്‍ തെക്കേതില്‍, കെ.കെ.അബ്ദുള്‍ അസീസ് വിപിന്‍ പുളിങ്ങര, അഷ്‌റഫ് വല്ലപ്പുഴ, രാമചന്ദ്രന്‍ കരിയംപാടത്ത്, ഉണ്ണികൃഷ്ണന്‍, കെ.എ.ഹമീദ്, ടി.എം.സലിം, എന്‍. സുകു മാരന്‍, സോനുശിവന്‍, വി.പി.ഹുസൈന്‍, അച്യുതന്‍ പനച്ചിക്കുത്ത്, ഷാഫി, യു.ജി.എസ്. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേ ഷന്‍സ് മാനേജര്‍ ഷെബീര്‍ അലി, സെയില്‍സ് മാനേജര്‍ ശാസ്തപ്രസാദ്, മാര്‍ക്ക റ്റിംങ് മാനേജര്‍ ഷെബീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, ബ്രാഞ്ച് മാനേജര്‍ അഫ്‌സല്‍, എബിഎം ഫാത്തിമ സുഹൈല, ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!