മണ്ണാര്‍ക്കാട് : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രി യിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. മുണ്ടൂര്‍ സ്വദേശിനിയും അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപികയുമായ സുജാത (33)യെ യാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവര്‍ ശരവണനും കണ്ടക്ടര്‍ ബാല കൃഷ്ണനും നടത്തിയ അവസരോചിതമായ പ്രവര്‍ത്തി രക്ഷയായി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആനക്കട്ടിയില്‍ നിന്നും എടത്തനാട്ടുകരയിലേക്ക് വരിക യായിരുന്നു ബസ്. കക്കുപ്പടിക്ക് സമീപം എം.ആര്‍. സ്റ്റോപ്പില്‍ നിന്നാണ് സുജാത ബസി ല്‍ കയറിയത്. അഞ്ച് മണിയോടെ ബസ് മണ്ണാര്‍ക്കാട് ഡിപ്പോയിലെത്തി. ബസിന് ചെറി യ റിപ്പയര്‍ ഉണ്ടായിരുന്നതിനാല്‍ വാഹനം മാറ്റുകയും യാത്രക്കാരെയും കയറ്റി പോകു ന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ടക്ടര്‍ മുഖത്ത് വെള്ളംതെളിച്ചിട്ടും ബോധം വരാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായി രുന്നു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായിരുന്നു. പിന്നീട് ഇവര്‍ ആശുപത്രി വിട്ടു.
