മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാര്യക്ഷമമായ ഊര്‍ജ്ജോപയോഗം പ്രോത്സാഹിപ്പിക്കു ന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേ ക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജഉപഭോക്താക്കാള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങളും സംഘടനകളും, ഊര്‍ ജ്ജകാര്യക്ഷേമ ഉല്‍പന്നങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനങ്ങളും ഗ്രീന്‍ ബില്‍ഡിങ് കണ്‍സള്‍ട്ടന്‍സികളും എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ 50001, ഊര്‍ജ്ജ ഓഡിറ്റ് എന്നിവ നടപ്പി ലാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടു ന്നവര്‍ക്ക് സര്‍ട്ടിഫൈഡ് എനര്‍ജി ഓഡിറ്റര്‍/മാനേജര്‍ പരീക്ഷയില്‍ പങ്കെടുക്കു ന്നതിനുളള സഹായവും ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ ഇ.എം.സി വെബ്സൈറ്റാ യ www.keralaenergy.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ecawardsemc@gmail.com -ല്‍ വിലാസത്തിലേക്ക് അയക്കാം. അപേക്ഷ ഒക്ടോബര്‍ 10 വരെ നല്‍കാം. ഫോണ്‍: 0471 2594922, 2594924.