കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ നേതൃത്വത്തില്‍ കോട്ടോപ്പാടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹകരണ ത്തോടെ ആരോഗ്യപരിശോധന ക്യാംപ് നടത്തി. നിരവധി പേര് പങ്കെടുത്തു. ക്യാംപി ലെത്തിയവരുടെ ബി.പി, ഷുഗര്‍, എച്ച്.ബി തുടങ്ങിയവയാണ് പരിശോധിച്ചത്. നഴ്സിങ് സ്റ്റാഫ് ഡോണ, ആശാപ്രവര്‍ത്തകരായ ഷാജി മോള്, സത്യഭാമ എന്നിവര്‍ ആരോഗ്യ പരിശോധന നടത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, സെക്രട്ടറി എം.ചന്ദ്ര ദാസന്, രാമ കൃഷ്ണന്, ശങ്കരനാരായണന്, ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്കി.