ഒലവക്കോട് : ബിവറേജസ് വില്‍പനശാലയില്‍ മദ്യംവാങ്ങുന്നതിനിടെ മദ്യക്കുപ്പി തട്ടിപ്പറിച്ച് യുവാവ് കടന്നു. ഒലവക്കോട് താണാവ് ബിവറേജ് വില്‍പന കേന്ദ്രത്തില്‍ ബുധനാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ബില്ലടിച്ച് മദ്യകുപ്പി കിട്ടാന്‍ കാത്തു നിന്നിരുന്നയാള്‍ മൂന്ന് കുപ്പി കൗണ്ടറില്‍ നിന്ന് വാങ്ങുന്നതിനിടെ അരലിറ്ററിന്റെ കുപ്പി സമീപത്തുനിന്നിരുന്ന യുവാവ് തട്ടിപറിച്ച് ഓടുകയായിരുന്നു.തുടര്‍ന്ന് ബിവറേജസിലെ ജീവനക്കാര്‍ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കി. റെയില്‍പാളത്തോടു ചേര്‍ന്ന സ്ഥലങ്ങളില്‍ ഇത്തരം പിടിച്ചുപറി സംഘത്തിന്റെ ശല്യമുണ്ടെന്ന് ആളുകള്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!