മണ്ണാര്‍ക്കാട് : പാലക്കാട് ഗവ പോളിടെക്‌നിക്ക് കോളെജിലെ 2024-25 അധ്യയന വര്‍ഷം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം ജൂലൈ 17 വരെ തിയ്യതികളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും മുന്‍പായി കോളെജിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് അനുവദിക്കും. അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിയുടെ കൂടെ രക്ഷിതാവായി ഒരാളെ മാത്രമേ അനുവദിക്കൂ. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് നാളെയും, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേ ഷന്‍ വിഭാഗങ്ങള്‍ക്ക് ജൂലൈ 15നും അഡ്മിഷന്‍ നടക്കും. ആദ്യ മൂന്നു ദിവസങ്ങളില്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ജൂലൈ 17ന് മൂന്ന് മണിക്ക് മുന്‍പായി പ്രവേശനം നേടണം. വിശദവിവരങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. അഡ്മിഷന് പൊള്ളാച്ചി റോഡിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ എത്തിച്ചേരണം. ഫോണ്‍: 9249725241.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!