മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതനവീകരണം രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് ധനകാര്യ അനുമതി ലഭിച്ചു. 23.36 കോടി രൂപയുടെ പ്രവൃത്തിക ള്‍ക്കാണ് അനുമതി. സാങ്കേതിക അനുമതിക്കായി 33 കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചു. ആനമൂളിയില്‍ നിന്നും ചുരം ഉള്‍പ്പടെ മുക്കാലി വരെയുള്ള 11 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാംഘട്ട ത്തില്‍ നവീകരിക്കുക. 50 കലുങ്കുകളും പുനര്‍നിര്‍മിക്കും. ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കും. ചുരത്തിലെ 15 വളവുകളിലും ഇന്റര്‍ ലോക്ക് പതിക്ക ല്‍, റോഡിലെ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനം എന്നിവയുമൊരുക്കും. ചുരത്തിന് മുകളിലായുള്ള മന്തംപൊട്ടി കോസ് വേയും നവീകരിക്കും. മഴക്കാലത്ത് മലവെള്ളപ്പാച്ചിലില്‍ മന്തംപൊട്ടി കരകവിഞ്ഞ് കേസ് വേ വെള്ളത്തിലാകുന്നത് യാത്രാപ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. കോസ് വേ നവീകരിക്കുന്നതിലൂടെ ഇതിന് പരിഹാരമാകും. പാതയില്‍ ഇരുവശങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ നിലവില്‍ മുറിച്ചുനീക്കുന്നുണ്ട്. പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ തടസമാകുന്ന മരങ്ങള്‍ മുറിച്ചുനീ ക്കാനുള്ള അനുമതിയും തേടും. മുക്കാലി മുതല്‍ ആനക്കട്ടിവരെയുള്ള റോഡാണ് മൂന്നാംഘട്ട പ്രവൃത്തികളിലുള്‍പ്പെടുത്തി നവീകരിക്കുന്നത്. 204 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ട പ്രവൃത്തികള്‍ക്കുള്ള ഫണ്ടുകൂടി അനുവദിക്ക ണമെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. കഴിഞ്ഞദിവസം നിയമസഭയില്‍ ഉന്നയിച്ചിരു ന്നു. അന്തര്‍സംസ്ഥാന പാതയുടെ ഒന്നാംഘട്ടമായി നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ യുള്ള ഭാഗമാണ് നവീകരിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ നടന്ന് വരികയാണ്.