മണ്ണാര്‍ക്കാട് : അട്ടപ്പാടി പുളിയപ്പതിയിലെ കൃഷിയിടത്തില്‍ കണ്ടെത്തിയ പുള്ളിപ്പു ലിയെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലേക്ക് തുറന്നുവിട്ടതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്ക് മികച്ച ചികിത്സ നല്‍കിയ തിനെ തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതിനാലാണ് നിയമാനുസൃത മാനദണ്ഡ ങ്ങള്‍ പാലിച്ച് പുലിയെ വനത്തില്‍ വിട്ടത്. കഴിഞ്ഞമാസം 10നാണ് ഷോളയൂരിലെ വട്ട ലക്കി ഭാഗത്ത് പുലിയെ കണ്ടെത്തിയത്. കഴുത്തിന് പരിക്കുണ്ടായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരി ശോധിച്ച് ചികിത്സ ആരംഭിച്ചു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘമെത്തി പുലിയെ പരിശോധിക്കുകയും വിദഗ്ദ്ധ ചികി ത്സക്കായി ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ചികിത്സയുടെ ഫലമായി പുലി ആരോഗ്യനില വീണ്ടെടുത്തതോടെ കാട്ടിലേക്ക് തുറന്നുവിടനായി ഡോ.ഡേവിഡ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അപേക്ഷസമര്‍പ്പിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നിര്‍ദേ ശപ്രകാരം ഇന്ന് പുള്ളിപുലിയെ വനത്തില്‍ വിടുകയായിരുന്നു.