തച്ചമ്പാറ : തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത് നടക്കുന്ന നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് തച്ചമ്പാറയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ രംഗത്തും ജനപ്രതിനിധി എന്ന നിലയിലും ഒട്ടേറെ അനുഭവസമ്പത്തുള്ള ജോര്‍ജ് തച്ചമ്പാറക്ക് കേന്ദ്രസര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ തച്ചമ്പാറയിലെ സാധാരണ ക്കാരില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പുതുതായി ബിജെപി യിലേക്ക് വന്ന ആളുക ള്‍ക്ക് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി . തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ തെക്കുംപുറം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവി അടിയത്ത് , മണ്ഡലം അധ്യക്ഷന്‍ പി ജയരാജ് , മണ്ഡലം പ്രഭാരി എം പി ശ്രീകുമാര്‍ , മുരളി മുതുകുറുശ്ശി ,സന്തോഷ് പാലക്കയം , ബിന്ദു വിജയന്‍ , രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!