അലനല്ലൂര്‍ : 31-ാമത് എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് നാളെ കുലുക്കിലിയാട് ‘ബഹാറെ ബത്താനിയില്‍’ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ ഏഴ് വിഭാഗങ്ങളിലായി 600ലധികം വിദ്യാര്‍ഥികള്‍ 130ല്‍ പരം ഇനങ്ങളില്‍ മാറ്റുരക്കും. അലനല്ലൂര്‍, കരിമ്പുഴ, കൊമ്പം, കോട്ടോപ്പാടം, അമ്പാഴക്കോട്, തച്ചനാട്ടുകര എന്നീ ആറ് സെക്ടര്‍ സാഹിത്യോത്സവുകളിലെ വിജയികളാണ് മത്സരിക്കുന്നത്.ആത്മീയ സംഗമം, പ്രവര്‍ത്തക സംഗമം, കുടുംബസംഗമം തുടങ്ങിയ പരിപാടികളുംഅനുബന്ധമായി നടക്കും.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് എഴുത്തകാരന്‍ ഡോ.പി.ജെ.വിന്‍സെന്റ് ഉദ്ഘാടനം ചെ യ്യും. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി, കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് പുന്നത്ത് എന്നിവര്‍ മുഖ്യാതിഥികളാകും. സ്വാഗത സംഘം ചെയര്‍ മാന്‍ കെ.ഉസ്മാന്‍ സഖാഫി കുലിക്കിലിയാട് അധ്യക്ഷനാകും. കുടിയിറക്കപ്പെട്ട മനുഷ്യ രുടെ കഥ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മാപ്പിള കലാഗവേഷകന്‍ ഡോ.അബ്ദുറഹ്മാന്‍ അല്‍ ഹികമി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ എന്നിവര്‍ പങ്കെടുക്കും.
ശനി വൈകിട്ട്ഏഴിന് നടക്കുന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി.മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം സമാപന സംഗമം ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് സന്ദേശപ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം തുടങ്ങിയവയുടെ ജില്ലാ, സോണ്‍ നേതാക്കള്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീ നര്‍ ഹംസ കാവുണ്ട, എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുഹമ്മദ് റാഫി സഖാഫി ,സെക്രട്ടറി മുഹമ്മദ് ഫായിസ് റശാദി , ഹനീഫ കുലിക്കിലിയാട് എന്നിവര്‍ പങ്കെടുത്തു.