മണ്ണാര്‍ക്കാട് : മേഖലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ മേലേകൊടക്കാടും കുമ രംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ വേങ്ങയിലും ചൊവ്വാഴ്ച രാത്രിയിലാണ് അപകടങ്ങള്‍ സംഭവിച്ചത്. മേലേകൊടക്കാടില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ തട്ടിയാണ് ബൈക്ക് യാത്രികരായ അരക്കുപറമ്പ് താരക്കന്‍തടി വീട്ടില്‍ സുഹൈല്‍ (19), അരക്കുപരമ്പ് പാതാറില്‍ സ്വാലിഹ് (16) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേ യും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സാരമായി പരി ക്കേറ്റ സുഹൈലിനെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടോപ്പാടം വേങ്ങയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോട്ടോപ്പാടം കരിമ്പനയ്ക്കല്‍ ഷറഫുദ്ദീന്‍ (45))നാണ് പരിക്കേറ്റത്. ഗ്രാമീണ റോഡില്‍ നിന്നും പ്രധാനറോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറും മണ്ണാര്‍ക്കാടുഭാഗത്തു നിന്നും വരികയായിരുന്ന ഷറഫുദ്ദീന്‍ സഞ്ചരിച്ച ഇരുചക്രവാഹനവും തമ്മില്‍ കൂട്ടി യിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!