മണ്ണാര്‍ക്കാട്: സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്തയും മറ്റു ആനുകൂല്യങ്ങളും ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള സഹകരണ പെന്‍ഷനേഴ്സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് പെന്‍ഷന്‍കാരോടുള്ളത് നിഷേധാത്മക നിലപാടാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളില്‍ താലൂക്ക് പ്രസിഡന്റ് എസ്. ഗോപിനാഥന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എന്‍. മണികണ്ഠന്‍ വിശദീകരണപ്രസംഗം നടത്തി. പി. ഗോപാലകൃഷ്ണന്‍, പി.എ. മുഹമ്മദ്, ഇ. ഗോപാല കൃഷ്ണന്‍, കെ. ജമീല, എ.എസ്. നാരായണന്‍, പി.കെ. മോഹന്‍ദാസ്, ശ്രീവത്സന്‍, ജോളി സെബാസ്റ്റിയന്‍ എന്നിവര്‍ സംസാരിച്ചു.